കേരളത്തിലെ ഇപ്പോഴത്തെ റോഡുകളുടെ അവസ്ഥ കാണുമ്പോള്‍ ഈ നാട് ദൈവത്തിന്റെ നാടാണെന്ന് തന്നെ തോന്നും.
ദൈവത്തിന്റെ നാടു സ്വര്‍ഗമാണല്ലൊ? സ്വര്‍ഗത്തിലെ വഴികള്‍ ഇടുങ്ങിയതും ദുര്‍ഘടം നിറഞ്ഞതും ആയതുകൊണ്ടു കേരളത്തിലെ റോഡുകളും അതുപൊലെ ആയിരിക്കണമെന്നാണു നമ്മുടെ ഭരണാധികാരികളും കരുതുന്നത് എന്നു തോന്നുന്നു. "കേരളം ദൈവത്തിന്റെ സ്വന്തം രാജ്യം" എന്ന മുദ്രാവാചകത്തിനു ശരിയായ അര്‍ഥം ലഭ്യമാക്കാനുള്ള കുറുക്കുവഴി.
സര്‍ക്കാര്‍ കണക്കുകളനുസരിച്ചു കേരളത്തില്‍ 1,73,592 കി.മി. റോഡുകള്‍ ഉള്ളതായി കാണുന്നു.
ഇതില്‍ സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 4137 കി.മി. സംസ്ഥാന പാതകളും 24066 കി.മി. ജില്ലാതല പാതകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 124889 കി.മി.റോഡുകളും ഉള്‍പ്പെടുന്നു.
ഇതില്‍ 1524 കി.മി. റോഡുകള്‍ നാഷണല്‍ ഹൈവെകളായി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ ചേര്‍തതല മുതല്‍ അങ്കമാലി വരെയുള്ള റോഡു മാത്രമെ നാഷണല്‍ ഹൈവെ എന്നു വിളിക്കാന്‍ യോഗ്യതയുള്ളതാകുന്നുള്ളു. മറ്റുള്ള നാഷണല്‍ ഹൈവെ റോഡുകളൊക്കെ നാരോ ഹൈവെകള്‍ മാത്രമാണു.
അങ്ങിനെയുള്ള ഹൈവെകള്‍ കുടെ നാഷണല്‍ ഹൈവെ യോഗ്യതയിലേക്കു മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയപ്പോള്‍ ഇവിടെ അതിന്റെ ആവശ്യമില്ലെന്നും സ്വര്‍ഗത്തിലെ വഴികള്‍ പോലെ ഇവിടെ ഇടുങ്ങിയ വഴികള്‍ മതിയെന്നും സര്‍ക്കാരും പ്രതിപക്ഷവും ശുപാര്‍ശ ചെയ്തിരിക്കികയാണു.
കേരളം ഒന്നാകെ നഗര സ്വഭാവമുള്ള പ്രദേശം ആണെന്നും അതിനാല്‍ ഇവിടെ റോഡുകളുടെ വീതി കൂട്ടുന്നതു അപ്രായൊഗികമാണെന്നും ഒരു വാദഗതിയുണ്ടു. റോഡുകളുടെ വീതി കൂട്ടുന്നതിനു സാധ്യത ഇല്ലെങ്കില്‍ വാഹനങ്ങള്‍ റോഡുകളില്‍ ഇറക്കുന്നതു നിയന്ത്രിക്കുന്നതിനെ കുറിച്ചു ആലോചിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html
ReplyDelete